At Shijo's Q Love Healing, we believe
in the transformative power of Unconditional love to heal, uplift, and guide us on our
spiritual journey. Our modality is rooted in the understanding that love, in its purest
form, is a universal energy that can heal the mind, body, and life.
Shijo's Q Love Healing
Shijo's Q Love Healing വ്യക്തികളെ
സുഖപ്പെടുത്താനും പരിവർത്തനപ്പെടുത്താനുമുള്ള നിരുപാധികമായ സ്നേഹത്തിൻ്റെ അനന്യമായ ഊർജ്ജ
ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. സ്നേഹം, അതിൻ്റെ ശുദ്ധമായ രൂപത്തിൽ, മനസ്സിനെയും
ശരീരത്തെയും ആത്മാവിനെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു സാർവത്രിക ഊർജ്ജമാണ് എന്ന ബോധ്യത്തിൽ
വേരൂന്നിയതാണ് ഞങ്ങൾ മുന്നോട്ടു വെയ്ക്കുന്ന രീതിശാസ്ത്രം.
What People Are Saying About
Shijo's Q Love Healing
റിലേഷൻഷിപ്പിലെ പരാജയങ്ങൾ ജീവിതത്തെ തകർത്തു എന്ന് തോന്നിയ
സന്ദർഭത്തിലാണ് ഞാൻ ഷിജോസ് യു ലവ് ഫീലിങ്ങുമായി ബന്ധപ്പെടുന്നത്. ആദ്യത്തെ ഒരു സെഷൻ
കൊണ്ട് തന്നെ ഞാൻ അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്ക് ലൗ ഹീലിങ്ങിലൂടെ എനിക്ക് പരിഹാരം
കിട്ടി
Sadik Ali
വളരെ ദുർബലമായ ഒരു ശരീരമായിരുന്നു എന്റെത്. എപ്പോഴും എന്നെ
പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചിരുന്നു. ഒന്നു മാറുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ
അതങ്ങനെ തുടർന്നുകൊണ്ടിരുന്നു. പിന്നീട് ലൗ ഹീലിങ്ങിന്റെ ടെക്നിക്കുള്ളിലൂടെ ഞാൻ
എന്നെ തന്നെ ശക്തിപ്പെടുത്തി.
Shabu Narayanan N K
മനുഷ്യൻ ഇന്നേവരെയും തിരിച്ചറിയപ്പെടാതെ പോയ അവന് പ്രയോഗിക്കാൻ
കഴിയാതെ പോയ അത്ഭുതകരമായ ശക്തി സ്നേഹത്തിന് ഉണ്ട് എന്നും സ്നേഹത്തിന്റേത്
അതിശക്തമായ വൈബ്രേഷൻ ആണ് എന്നും അത് നമ്മെ തന്നെ സ്നേഹാത്മകമായി പരിവർത്തന
പെടുത്താൻ ശക്തിയുള്ളതാണ് എന്നും എനിക്ക് ബോധ്യപ്പെട്ടത് ലവ് ഹീലിങ്ങിലൂടെയാണ്
Sadanandan P K
ഒരുപാട് വർഷങ്ങളായി എനിക്ക് ഷിജോയെ അറിയാം. അദ്ദേഹത്തിൻറെ
ആഴത്തിലുള്ള ആത്മീയ പഠനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി അദ്ദേഹം
പിന്തുടരുന്ന ഗവേഷണങ്ങൾക്ക് Shijos Q Love ഹീലിങ്ങിലൂടെ വെളിച്ചമായി മാറുന്നു
എന്നുള്ളതിൽ ഞാൻ ഏറ്റവും സന്തോഷമുള്ള ആളാണ്.
Abhilash Kumar
ഏഴുമാസം മുമ്പാണ് ഞാൻ പോളണ്ടിൽ എത്തിയത്. അൺസ്കിൽഡ് ജോബ്
വിസയിലാണ് എത്തിയതെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ അനുഭവിച്ച
പ്രതിസന്ധികൾക്ക് അറുതിയില്ല. പ്രതീക്ഷിച്ച ജോലിയല്ല ലഭിച്ചത് എന്നുമാത്രമല്ല
കഠിനമായ ജോലിഭാരവും കൂടിയായതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചു പോയാൽ
മതിയെന്നായി. എന്നാൽ ആ തിരിച്ചുപോക്ക് ഉണ്ടാക്കിയക്കാവുന്ന ബാധ്യതയെ ഓർത്ത്
എന്തുചെയ്യണമെന്നറിയാത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ഞാൻ. യാദൃശ്ചികമായി ഷിജോസ്
ക്യു ലവ് ഹീലിങ്ങുമായി ബന്ധപ്പെട്ടതോടെ എനിക്ക് മുന്നിൽ ഇപ്പോൾ അനുഭവിക്കുന്ന
പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മനസ്ഥിതിയും വ്യക്തമായ ലക്ഷ്യബോധവും കൈവന്നു.
മുന്നിലേക്കുള്ള പ്രയാണം എത്ര കടുത്തതാണെങ്കിലും മുന്നിൽ കാണുന്ന ലക്ഷ്യമാണിപ്പോൾ
എൻ്റെ ഊർജ്ജം.